കണ്ണൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ യുവതിക്കും മർദ്ദനം ഏറ്റു. തടയാൻ ശ്രമിച്ച ഭാര്യയെയും ആക്രമിച്ചെന്നാണ് പരാതി.എളയാവൂരിലെ കെ. രേഖയുടെ പരാതിയിലാണ് സന്തോഷ് എന്ന ആൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.ഈ മാസം 13ന് വൈകുന്നേരം 7 മണിക്കാണ് സംഭവം.
എളയാവൂരിലെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് പ്രതിക്കെതിരെ മുമ്പ് കൊടുത്ത കേസിൽ നിന്നും ഒഴിവാക്കി കൊടുക്കാത്ത വിരോധത്തിൽ ഭർത്താവിനെ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരിയെ തള്ളിയിട്ട് കല്ല് കൊണ്ട് കൈപ്പത്തിക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്
A woman was also beaten up in the incident where her husband was beaten up after threatening to kill her while she was returning home from work.